a

മാവേലിക്കര: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് പതാക ദിനം ആചരിച്ചു. യൂണിയൻ ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ യൂണിയൻ അഡ്‌ഹോക് കമ്മി​റ്റി ചെയർമാൻ അഡ്വ.കെ.എം.രാജഗോപാലപിള്ള പതാക ഉയർത്തി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. സെക്രട്ടറി മധുസൂദനൻ നായർ, കെ.രാമകൃഷ്ണൻ ഉണ്ണിത്താൻ, അഡ്വ.കെ.ജി.സുരേഷ്, അഡ്വ.സേതുമോഹനൻപിള്ള, കെ.ജി.മഹാദേവൻ, രാജേഷ് തഴക്കര, ഡോ.പ്രദീപ് ഇറവങ്കര, ശ്രീകണ്ഠൻ, ചന്ദ്രശേഖരപിള്ള, ശ്രീകുമാർ, ശരത് ചന്ദ്രൻനായർ, യൂണിയൻ ഇൻസ്‌പെക്ടർ ജി.ജെ.ജയമോഹൻ എന്നിവർ പങ്കെടുത്തു.

മാവേലിക്കര എൻ.എസ്.എസ് ചെട്ടികുളങ്ങര 1297ാം നമ്പർ കരയോഗത്തിൽ പതാകദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് അഡ്വ.എസ്.എസ്.പിള്ള പതാക ഉയർത്തി. കെ.ശശിധരൻ നായർ, ജി.ഗോപാലകൃഷ്ണ പിള്ള, ശ്രീകുമാർ, ശിവദാസൻ നായർ, രാധാകൃഷ്ണ പിള്ള, പ്രവീൺ, ജയൻ എന്നിവർ പങ്കെടുത്തു.