മാവേലിക്കര: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ മാവേലിക്കരയിൽ ജീവനി സജ്ജീവനി കാർഷിക വിപണന കേന്ദ്രം ആരംഭിച്ചു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ വിജയമ്മ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയക്ടർ സി.ആർ രഷ്മി അദ്ധ്യക്ഷയായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ മെഴ്സി പദ്ധതി വിശദീകരിച്ചു. മാർക്കറ്റിംഗ് എ.ഡി.എ സിന്ധു, കൃഷി ഓഫീസർ മനോജ് എന്നിവർ സംസാരിച്ചു. നാടൻ കാർഷിക ഉത്പന്നങ്ങളുടെ നേരിട്ടുള്ള വിപണനമാണ് ഇവിടെ നടത്തുന്നത്.