ആലപ്പുഴ: ബാറുകൾ തുറന്നു പ്രവർത്തിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10.30 ന് കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തും. ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്യും.