മാന്നാർ : കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മാന്നാർ ഇരമത്തൂർ പൊതുവൂർ മണപ്പുറത്ത് വീട്ടിൽ പൊന്നപ്പൻ - ലീല ദമ്പതികളുടെ മകൻ സജീവൻ(45) മരിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ ഇരമത്തൂർ കുരിശുംമൂട് ജംഗ്ഷനിലായിരുന്നു അപകടം. ബൈക്കിന്റെ പിന്നിൽ കാറിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുരമായി പരിക്കേറ്റ സജീവനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാന്നാർ പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ. സുജാത. മക്കൾ : ആദിത്യൻ, ആദിത്യ, ആകാശ്.