ചേർത്തല:ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയായി.അഞ്ചു കോടി കിഫ്ബി ഫണ്ടും മന്ത്റി പി.തിലോത്തമന്റെ ആസ്തി വികസന പദ്ധതിയിൽ നിന്നുള്ള ഒരു കോടിയുമുപയോഗിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിൽ പുതിയ ക്ലാസ് മുറികൾ നിർമ്മിച്ചത്.പൂർത്തീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം 4ന് ഓൺലൈനിൽ മുഖ്യമന്ത്റി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ബി.ഭാസി,പി.ടി.എ പ്രസിഡന്റ് കെ.ഉമയാക്ഷൻ,അനൂപ് വേണു,പ്രിൻസിപ്പൽ വി.എ.ബോബൻ,ഹെഡ്മാസ്റ്റർ ബാബു.എ.എസ് എന്നിവർ അറിയിച്ചു.
ഉദ്ഘാടനത്തിന്റെ ഭാഗമായി കൊവിഡ് പ്രോട്ടോകോൾ പാലിച്ച് 3ന് സ്‌കൂളിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്റി പി.തിലോത്തമൻ മുഖ്യാതിഥിയാകും.എ.എം.ആരിഫ് എം.പിയും പങ്കെടുക്കും.