ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതികളുടെ ഭാഗമായി ജില്ലയിൽ പട്ടയ വിതരണവും ഏഴ് വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഇന്ന് നിർവഹിക്കും. കളക്ട്രേറ്റിൽ ഉച്ചയ്ക്ക് 12 ന് കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പട്ടയവിതരണം.

മന്ത്രി ഇ .ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി. സുധാകരൻ, ഡോ. തോമസ് ഐസക്ക്, പി.തിലോത്തമൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം .പി .മാരായ കൊടിക്കുന്നിൽ സുരേഷ്, എ. എം. ആരിഫ് എം.പി, എം. എൽ. എ മാരായ ആർ. രാജേഷ്, യു.പ്രതിഭ, ഷാനിമോൾ ഉസ്മാൻ, സജി ചെറിയാൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ലാ കളക്ടർ എ. അലക്സാണ്ടർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലക്, ലാൻഡ് റവന്യു കമ്മിഷണർ കെ. ബിജു എന്നിവർ പങ്കെടുക്കും.