ആലപ്പുഴ: ആലപ്പുഴയുടെ നാലര വർഷത്തെ വികസന നേട്ടവുമായി 'അമരത്ത് ആലപ്പുഴ' എന്നപേരിൽ ഇൻഫർമേഷൻ പബ്ലിക് റലേഷൻസ് വകുപ്പ് വികസന ക്യാമ്പയിൻ സംഘടിപ്പിക്കും.
ജില്ലയുടെ വികസനത്തിന്റെ സമഗ്ര ചിത്രവുമായി ലഘുപുസ്തകം , ജില്ലയുടെ പ്രധാനപ്പെട്ട വികസന പദ്ധതികൾ ഉൾപ്പെട്ട 20 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി, 10ഓളം ഹ്രസ്വ വീഡിയോകൾ, സോഷ്യൽ മീഡിയ പോസ്റ്ററുകൾ എന്നിവ കാമ്പയിനിന്റെ ഭാഗമാകും. വികസന ഡോക്യുമെന്ററിയുടെ പ്രകാശനം മന്ത്രി ജി .സുധാകരൻ നിർവഹിച്ചു