കായംകുളം: തലയിണയ്ക്കടിയിൽ വച്ചിരുന്ന മൊബൈൽ ഫോൺ ചൂടായി തീപിടിച്ചതിനെത്തുടർന്ന്, ഉറങ്ങിക്കിടക്കുകയായിരുന്ന ഓട്ടോ ഡ്രൈവർക്കു പോളളലേറ്റു. ഓച്ചിറ പ്രയാർ കാർത്തികയിൽ മണികണ്ഠനാണ് (53) പൊള്ളലേറ്റത്. മൈബൈൽ തലയിണയുടെ അടിയിൽ വച്ചിട്ടാണ് മണികണ്ഠൻ ദിവസവും കിടക്കുന്നത്. തൊട്ടുമുമ്പ് നോക്കിക്കൊണ്ടിരുന്ന ആപ്ലിക്കേഷനുകൾ തുടർന്നും പ്രവർത്തിച്ചതാവാം ഫോൺ ചൂടായി തീപിടിക്കാൻ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. തലയിണയും ഷീറ്റും കത്തി. മണികണ്ഠൻ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.