jej

ഹരിപ്പാട്: എസ്.എൻ.ഡി.പി.യോഗം കാർത്തികപ്പള്ളി യൂണിയൻ സ്ഥാപക നേതാവും സ്വാതന്ത്ര്യസമര സേനാനിയും മദ്യ വർജ്ജന പ്രക്ഷോഭ നേതാവുമായിരുന്ന ഹരിപ്പാട് മാധവൻ വക്കീലിന്റെ 70-ാമത് ചരമ വാർഷികദിനാചരണം കാർത്തികപ്പള്ളി എസ്.എൻ.ഡി.പി.യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്നു. ഹരിപ്പാട് തുലാംപറമ്പ് തേവലപ്പുറത്ത് വീട്ടിലെ സ്മൃതി മണ്ഡപത്തിൽ യൂണിയൻ പ്രസിഡന്റ്‌ കെ. അശോകപണിക്കരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, യൂണിയൻ കൗൺസിലർമാരായ പി.ശ്രീധരൻ, ഡി.ഷിബു, പി.എസ് അശോക് കുമാർ ,തുലാംപറമ്പ് 375 നമ്പർ ശാഖാ യോഗം പ്രസിഡന്റ്‌ ആർ.സുദർശനൻ, സെക്രട്ടറി പി.രാജപ്പൻ, വൈസ് പ്രസിഡന്റ്‌ പി.ജി.ബിജുമോൻ, കോളാത്ത് ദേവസ്വം സെക്രട്ടറി മോഹൻദാസ്, കമ്മിറ്റി അംഗങ്ങളായ പ്രസന്നൻ, രവീന്ദ്രൻ, വനിതാ സംഘം പ്രവർത്തകരായ സുശീല, സരള എന്നിവർ പങ്കെടുത്തു.