കായംകുളം: തച്ചടി പ്രഭാകരൻ സ്മാരക ഗവ. ഹോമിയോ ആശുപത്രിയിൽ ലബോറട്ടറി പ്രവർത്തനം ആരംഭിച്ചു. ഹോമിയോപ്പതി ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള പത്തു ലക്ഷം രൂപ ചെലവഴിച്ചാണ് പുതുതായി ലാബ് നിർമ്മിച്ചത് .ലബോറട്ടറി ഉദ്ഘാടനം നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ നിർവഹിച്ചു.