ആലപ്പുഴ: ദേശീയപാതയോരത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞതായി കളക്ടർ എ. അലക്സാണ്ടറുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ജില്ലാ വികസന സമിതി യോഗം വിലയിരുത്തി.
അരൂർ മണ്ഡലത്തിലെ തീരപ്രദേശങ്ങളിൽ വൈദ്യുതി പ്രശ്നം സംബന്ധിച്ച പരാതിയിൽ പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട കണ്ണമാലി സെക്ഷന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നു യോഗത്തിൽ കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി. 2018 ലെ പ്രളയവുമായി ബന്ധപ്പെട്ട് കനകാശ്ശേരി പാടത്തെ മട നിർമ്മാണ വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് കൃഷി വകുപ്പ് അധികൃതർ യോഗത്തിൽ മറുപടി നൽകി.
ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ എന്നിവരുടെ ഫണ്ടുകളുടെ വിനിയോഗവും, എം.പി ലാഡ്സ് പദ്ധതികളുടെ പുരോഗതി റിപ്പോർട്ടും ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.എസ്. ലതി യോഗത്തിൽ അവതരിപ്പിച്ചു.ങ്ങൾ തുടങ്ങി എല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ വികസന സമിതി യോഗം ചർച്ച ചെയ്തു. ഓരോ വകുപ്പുകളും തങ്ങളുടെ പദ്ധതി വിഹിത വിനിയോഗം കൃത്യമായും വേഗത്തിലും നടത്തണമെന്ന് യോഗത്തിൽ ജില്ലാ കളക്ടർ വിവിധ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി.