പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് 11-ാം വാർഡിലെ മാപ്പിളാട്ട് ,വള്ളവശ്ശേരി ,വല്യാട്ട് പ്രദേശത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമായ പായിപ്പാട് - വല്യാട്ട് റോഡ് യാഥാർത്ഥ്യമാകുന്നു. വർഷങ്ങളായി കാൽനടയാത്ര പോലും ബുദ്ധിമുട്ടായിരുന്ന പ്രദേശത്തേക്കാണ് റോഡെത്തുന്നത്. നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ അഡ്വ.എസ്.രാജേഷ് നിർവ്വഹിച്ചു. പി.കെ. ഇന്ദുചൂഢൻ പായിപ്പാട് ,ഖദീജ, ജസീല ഹാരിഷ് , പ്രകാശൻ, സിനാബ്, ഉമ്മർ എന്നിവർ സംസാരിച്ചു.