പൂച്ചാക്കൽ: കർഷക ബില്ല് റദ്ദാക്കണമെന്നും 60 വയസിനു മുകളിൽ പ്രായമുള്ള ആദായ നികുതി അടയ്ക്കാത്ത മുഴുവൻ പേർക്കും പ്രതിമാസം 10000 രൂപ പെൻഷൻ അനുവദിയ്ക്കണമെന്നും എന്നാവശ്യപ്പെട്ടു കേരള കോൺഗ്രസ് ജോസഫ് വിഭാഗം തൈക്കാട്ടുശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തൈക്കാട്ടുശ്ശേരി വില്ലേജാഫീസിനു മുന്നിൽ നടത്തിയ ധർണ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബൈജു കടവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ജോമി ജോസഫ് അധ്യക്ഷത വഹിച്ചു. ജോയി കൊച്ചുതറ, മാത്യു മണ്ണാറ, ചാക്കോ കിഴക്കെ മുറി ബേബി ളായിപ്പള്ളി, കുഞ്ഞുമോൾ ലാലിച്ചൻ എന്നിവർ പ്രസംഗിച്ചു.