ആലപ്പുഴ : വിൽസൻ ഡിസീസ് എന്ന ഗുരുതര രോഗത്തിന് ചികിത്സയിലുള്ള നിർദ്ധന കുടുംബത്തിലെ കുട്ടിക്ക് ഇന്ത്യയിൽ ലഭ്യമായ മരുന്ന് സൗജന്യ നിരക്കിൽ എത്തിക്കാൻ ആരോഗ്യവകുപ്പു സെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.
നടപടിയെടുത്ത ശേഷം മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു. കേസ് ഡിസംബർ രണ്ടിന് പരിഗണിക്കും. ഹരിപ്പാട് വെട്ടുവേനി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. ഇവരുടെ മകനാണ് ചികിത്സയിലുള്ളത്. ദീർഘകാലം ചികിത്സ ആവശ്യമുള്ള രോഗമാണ് ഇത്.ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് അപേക്ഷ നൽകിയിട്ടും അനുകൂല നടപടിയുണ്ടായില്ലെന്നും പരാതിയിൽ പറയുന്നു.