
ആലപ്പുഴ: ഇന്നലെ 760 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 8347ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്നും അഞ്ചു പേർ അന്യസംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. 754പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 656പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 26337പേർ രോഗ മുക്തരായി. ഓമനപ്പുഴ സ്വദേശി ജോസഫ്(48) ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു.
 ജില്ലയിൽ നിരീക്ഷത്തിലുള്ളവർ:13,163
 വിവിധ ആശുപത്രികളിലുള്ളവർ: 5892
 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ:277
35 കേസ്, 24അറസ്റ്റ്
ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 35 കേസുകളിൽ 24 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 248 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 1046 പേർക്കും നിരോധനാജ്ഞ ലംഘനം നടത്തിയ മൂന്ന് കേസുകളിലായി 19 പേർക്കെതിരെയും നടപടി എടുത്തു.
കണ്ടെയിൻമെന്റ് സോൺ
ആലപ്പുഴ :, പുറക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് പത്ത്, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വാർഡ് 12, 14, ചെറിയനാട് ഗ്രാമപഞ്ചായത്ത് വാർഡ് ആറ്, ചേർത്തല സൗത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 14 , പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് വാർഡ് 1,4 6,7,8,11,14,15,17, തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണുകളാക്കി.