ഹരിപ്പാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വ്യാപാരിദ്രോഹ നയങ്ങൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഹരിപ്പാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര-സംസ്ഥാന ഓഫീസുകളുടെ കവാടമായ ഹരിപ്പാട് കച്ചേരി ജംഗ്ഷനിൽ റവന്യൂടവർ-പോസ്റ്റോഫീസ് എന്നിവയ്ക്ക് സമീപം കൊവിഡ് മാനദണ്ഡം പാലിച്ച് വ്യാപാരികളും, തൊഴിലാളികളും പ്രതിഷേധി​ച്ചു. കച്ചേരി ജംഗ്ഷനിലെ സമീപ കടകളിലെ കടയുടമകളും തൊഴിലാളികളും സമരത്തിൽ അണിചേർന്നു. കെ.വി.വി.ഇ.എസ് താലൂക്ക് പ്രസിഡന്റ്.വി.സി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഐ.ഹലീൽ അദ്ധ്യക്ഷത വഹിച്ചു. എസ്.സുരേഷ് ഭവാനി, അജു ആനന്ദ്, ഷിബു വിനായക,സജീദ് ഗായൽ, സുനിൽ.എ.കെ എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളി പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ധർണ വർഗീസ് പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഡേവിഡ്സൺ ആവണക്കുളം അദ്ധ്യക്ഷത വഹിച്ചു. മഹാദേവികാട്-പുളിക്കീഴ് ജംഗ്ഷന് മുന്നിൽ രെഞ്ചുരാജൻ ഉദ്ഘാടനം ചെയ്തു. സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. പള്ളിപ്പാട് പൊയ്യക്കര ജംഗ്ഷനിൽ അശ്വതി.ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്തു. വൈ.സാമുവേൽ അദ്ധ്യക്ഷനായി. കരുവാറ്റ എൻ.എസ്.എസ്.ഹൈസ്കൂൾ ജംഗ്ഷനിൽ ജെയിംസ് വർഗീസ് ഉദ്ഘാടനം ചെയ്തു. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു.നങ്ങ്യാർകുളങ്ങരയിൽ തോമസ്.പി.വിജയൻ ഉദ്ഘാടനം ചെയ്തു. കെന്നഡി.പി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.