ആലപ്പുഴ: കേരള സർവകലാശാലയുടെ ആലപ്പുഴ സ്റ്റഡി ആൻഡ് റിസർച്ച് സെൻ്ററിൽ എം.കോം റൂറൽ മാനേജ്മെൻ്റ് കോഴ്സിന്റെ ക്ലാസുകൾ നാളെ ആരംഭിക്കുമെന്ന് സിൻഡിക്കേറ്റംഗം അഡ്വ.കെ.എച്ച്.ബാബുജാൻ അറിയിച്ചു. രാവിലെ 10.30ന് മന്ത്രി ജി. സുധാകരൻ കോഴ്സിൻ്റെ ഉദ്ഘാടനം നിർവഹിക്കും. പ്രോ- വൈസ് ചാൻസലർ പ്രൊഫ. പി.പി. അജയകുമാർ അദ്ധ്യക്ഷത വഹിക്കും.വിദ്യാർത്ഥികളുടെ അഡ്മിഷൻ ഇന്നാരംഭിക്കും. സർവകലാശാല കൊമേഴ്സ് വിഭാഗം പ്രൊഫസർ പി.എൻ. ഹരികുമാറാണ് കോഴ്സ് ഡയറക്ടർ.