tv-r

അരൂർ: എസ്.സി ആൻറ് എസ്.ടി കോ-ഓപ്പറേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ എരമല്ലൂരിൽ ശ്രദ്ധ ക്ഷണിക്കൽ സമരം സംഘടിപ്പിച്ചു. നിലവിൽ പണി പൂർത്തീകരിക്കാൻ കഴിയാതെ കിടക്കുന്ന മുഴുവൻ പട്ടികജാതി-വർഗ്ഗ വിഭാഗങ്ങളുടെ വീടുകൾക്കും സർക്കാർ പ്രഖ്യാപിച്ച ഒന്നര ലക്ഷം രൂപ ഉപാധി കൂടാതെ നൽകുക; എസ്.സി ,എസ് .ടി ഫണ്ട് വിനിയോഗം ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സി.കെ.രാജേന്ദ്രൻ, ദിവാകരൻ കല്ലുങ്കൽ, കെ.കെ.പുരുഷോത്തമൻ, എം.വി. ആണ്ടപ്പൻ എന്നിവർ നേതൃത്വം നൽകി.