chmd

ചാരുംമൂട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വ്യാപാരദ്രോഹ നടപടികളിൽ പ്രതിഷേധിച്ച്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ചാരുംമൂട് മേഖലയിൽ ധർണ നടത്തി​.

ചാരുംമൂട് യൂണിറ്റിന്റെ നേതൃത്വത്തിൽ രാവിലെ 10 മുതൽ 12 വരെ സ്ഥാപനങ്ങൾ അടച്ച് നടത്തി​യ പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറി എം..എസ്.ഷറഫുദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ജി. മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി ഗിരീഷ് അമ്മ, കെ.ഫസൽ അലീഖാൻ, ബി.സത്യപാൽ, ദിവാകരൻ നായർ , എബ്രഹാം പറമ്പിൽ ,മണിക്കുട്ടൻ ഇഷോപ്പി, ഷിബു, ബാബു സരസ്വതി, ജീബു തുടങ്ങിയവർ സംസാരിച്ചു. ആദിക്കാട്ടുകുളങ്ങര യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടന്നു. അയൂബ്ഖാൻ ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീൻ മോനായി അദ്ധ്യക്ഷത വഹിച്ചു, ഷാനവാസ് കണ്ണങ്കര, ജമാൽ പെങ്ങത്തിൽ, നൗഷാദ് സൗപർണിക, അയ്യുബ്, ഷംസുദീൻ, നൗഷാദ് കല്ലുവിള,ഹക്കിം ഷാ എന്നിവർ സംസാരിച്ചു. താമരക്കുളം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ധർണ പ്രസിഡന്റ് വി.എം. മുസ്തഫാ റാവുത്തർ ഉദ്ഘാടന ചെയ്തു. സെക്രട്ടറി ചെല്ലപ്പൻ പിളള, പി.ഷാഹുൽ ഹമീദ് റാവുത്തർ,

സിനോജ് താമരക്കുളം, സജി മാമ്മൂട്ടിൽ, കെ.വി.പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.