മാവേലിക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാവേലിക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. യൂണിറ്റ് പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അജിത്ത് കണ്ടിയൂർ അധ്യക്ഷനായി. ശശിധരൻ പിള്ള, സഖീർ ഹുസൈൻ, തങ്കച്ചൻ വിജയ, സുരേഷ് പി.എൻ.വി, ജനാർദ്ദനൻ അയ്യപ്പാസ്, എ.ജെ.യേശുദാസ്, അനീഷ് നാഷണൽ, സുരേഷ് വാഴുവേലിൽ തുടങ്ങിയവർ സംസാരിച്ചു.