മാവേലിക്കര: അപകട ഭീഷണി ഉയർത്തി റോഡിന് നടുവിൽ അഗാധ ഗർത്തം. കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ പനച്ചമൂട് പത്തിച്ചിറ സൺഡേ സ്കൂൾ കുരിശുംമൂടിന് തെക്ക് റോഡിന്റെ മദ്ധ്യഭാഗത്താണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. കുഴിയിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. റോഡിന് കുറുകെയുള്ള പൈപ്പ്‌ലൈൻ പൊട്ടിയതാകാം വെള്ളം പുറത്തേക്ക് ഒഴുകാൻ കാരണമെന്നാണ് കരുതുന്നത്. വേഗതയിൽ വരുന്ന വാഹനങ്ങൾ ഇവിടെ കുഴിയിൽവീണ് അപകടങ്ങൾ ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്.