തുറവൂർ: എസ്.എൻ.ഡി.പി.യോഗം വളമംഗലം കാടാതുരുത്ത് 537-ാം നമ്പർ ശാഖയിൽ ഈഴവ മെമ്മോറിയൽ ശതോത്തര രജത ജൂബിലിയും ഡോ.പൽപ്പുവിന്റെ 157-ാ മത് ജന്മവാർഷികവും ആഘോഷിച്ചു. ശാഖാ ഓഫീസിന് മുന്നിൽ ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യ അവകാശ പ്രതിജ്ഞയുമെടുത്തു. പ്രസിഡന്റ് എം.ആർ.ലോഹിതാക്ഷൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം.വിശ്വംഭരൻ, വൈസ് പ്രസിഡൻറ് ആർ.രമേശൻ തുടങ്ങിയവർ സംസാരിച്ചു. സാമുദായിക സംവരണം അട്ടിമറിക്കുന്നതിനെതിരെ എസ്.എൻ.ഡി.പി.യോഗം തുറവുർ പുത്തൻചന്ത 765ാം നമ്പർ ഭാരത വിലാസം ശാഖയിൽ സംവരണ സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രസിഡൻറ് ഷിബുലാൽ, സെക്രട്ടറി റെജി പുത്തൻചന്ത, മാനേജിങ്ങ് കമ്മറ്റിയംഗങ്ങളായ പി.പത്മകുമാർ, മണിയൻ, സുവർണ്ണൻ, അനിരുദ്ധൻ, ദേവദാസ് ,ചന്ദ്രബോസ്, പ്രസന്നൻ, രാജീവ്, ശോഭ, ഗീത,സിനിസോമൻ, സതീശൻ തുടങ്ങിയവർ പങ്കെടുത്തു.