മാവേലിക്കര: സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിലുള്ള സബ് സെന്ററുകളെ ഹെൽത്ത് ആന്റ് ഫാമിലി വെൽനെസ്സ് സെന്ററുകളായി ഉയർത്തിയപ്പോൾ സൃഷ്ടിക്കപ്പെട്ട മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് ഫാർമസിസ്റ്റുകളെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ആരോപിച്ചു.
പ്രതിഷേധ സൂചകമായി 10ന് ജില്ലയിലെ ഏഴ് ഏരിയകൾ കേന്ദ്രീകരിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും മൂവായിരം കത്തുകൾ അയക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.പ്രബാഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.അജിത് കുമാർ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ട്രഷറർ പി.ഷാജു, ഫാർമസി കൗൺസിൽ അംഗം നിമ്മി അന്ന പോൾ, സി.ജയകുമാർ, വി.എസ്.സവിത, സി.എസ്.സേതുറാം, മഞ്ചു പ്രമോദ്, എ.മുരുകദാസ്, ദീപ ശ്രീകുമാർ, ബിന്ദു ഉണ്ണികൃഷ്ണൻ, റെഞ്ചി ഫിലിപ്പ്, പ്രിയ പ്രകാശ്, ഫിദ അൻസാരി, സുരേഷ് മുതുകുളം എന്നിവർ സംസാരിച്ചു.