മാന്നാർ: പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പീടിയേമുക്ക്-മണലികുളങ്ങര റോഡിൽ അപകടങ്ങൾ വർദ്ധിക്കുന്നു.
മാന്നാർ പഞ്ചായത്ത് 11, 12 വാർഡുകളിലായി കിടക്കുന്ന ഈ റോഡിലെ ടാറിഗും, മെറ്റലും ഇളകിമാറി സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടാകും. രാത്രിയിൽ ഇരുചക്ര വാഹനങ്ങൾ കുഴികളിൽ വീണ് അപകടം സംഭവിക്കുന്നതും പതിവാണ്. എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.