മാവേലിക്കര: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരെ കിസാൻ കോൺഗ്രസ് തഴക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തഴക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. കേരള പ്രദേശ് വനിതാ ഗാന്ധി ദർശൻ വേദി സംസ്ഥാന കൺവിനർ അനിതാ സജി തെക്കേതലക്കൽ ഉദ്ഘാടനം ചെയ്തു. കിസാൻ കോൺഗ്രസ് തഴക്കര മണ്ഡലം ജനറൽ സെക്രട്ടറി വിശ്വംഭരൻ ഉദയപുരം അദ്ധ്യക്ഷനായി. കിസാൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശിവരാമൻ, എ.കേശവൻ, എം.മുരളിധരൻ നായർ, ദിലിപ്കുമാർ, മാമ്പള്ളിൽ രാജൻ തുടങ്ങിയവർ സംസാരിച്ചു.