അരൂർ: അരൂർ നിയോജക മണ്ഡലത്തിലെ 20 കേന്ദ്രങ്ങളിൽ വിവിധ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ വ്യാപാരികൾ ധർണ്ണ നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ചു നടന്ന സമരം സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ യു.സി. ഷാജി ഉദ്ഘാടനം ചെയ്തു.അരൂർ യൂണിറ്റ് പ്രസിഡന്റ് പി.ബി.പ്രേംലാൽ അദ്ധ്യക്ഷത വഹിച്ചു. ബാലസുബ്രഹ്മണ്യൻ , ശ്രീധര ഷേണായി , അബ്ദുൾ കരിം , ഭാർഗ്ഗവൻ പിള്ള, സി.വി.സുഗുണൻ ,ബാദുഷ , സുരേഷ് തുടങ്ങിയവർ സംസാരിച്ചു.