ആലപ്പുഴ : റോഡരുകിൽ സ്ഥാപിച്ചിരുന്ന പള്ളാത്തുരുത്തി ഇളങ്കാവ് ദേവസ്വം ശ്രീ ഭഗവതി ക്ഷേത്രം വക കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. ഇവിടെ സോളാർ വഴിവിളക്കിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന ബാറ്ററികളും മോഷണം പോയി. മോഷ്ടാക്കളെ അമർച്ച ചെയ്യാൻ പ്രദേശത്ത് രാത്രികാല പട്രോളിംഗ് ഏർപ്പെടുത്തണമെന്ന് എസ്.എൻ.ഡി.പി യോഗം 25ാം നമ്പർ ശാഖ കമ്മറ്റി ആവശ്യപ്പെട്ടു.