തുറവൂർ: ഒരു ലിറ്റർ വാറ്റുചാരായവുമായി യുവാവിനെ എക്സൈസ് പിടികൂടി. എഴുപുന്ന പഞ്ചായത്ത് ആറാം വാർഡിൽ കരിമ്പത്തറ ആഷിക് ദിവാകരനെ (27)യാണ് കുത്തിയതോട് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ അനിമോൻ ആന്റണിയും സംഘവും ചേർന്ന് പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.