തുറവൂർ: അരൂർ മുതൽ വയലാർ വരെയുള്ള പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം രൂക്ഷം. ഇന്നലെ മാത്രം ഇവിടങ്ങളിൽ 129 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. എഴുപുന്ന പഞ്ചായത്തിൽ 39 ഉം തുറവൂരിൽ 27 ഉം പട്ടണക്കാട്ട് 45 ഉം പേർ കൊവിഡ് ബാധിതരായി. അരുർ - 3, ,കുത്തിയതോട് - 9, വയലാർ - 6 എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിലെ രോഗികളുടെ എണ്ണം.