മാന്നാർ : കാലപ്പഴക്കമേറിയ മാന്നാർ കുരട്ടിശ്ശേരി, എണ്ണയ്ക്കാട് എന്നീ വില്ലേജ് ഓഫീസുകളുടെ പുതിയ കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻഓൺലൈനിലൂടെ നിർവഹിക്കും. മന്ത്രി ഇ ചന്ദ്രശേഖരൻ അദ്ധ്യക്ഷനാകും.
മാന്നാർ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ ശിലാഫലകം അനാച്ഛാദനം സജി ചെറിയാൻ എം.എൽ.എയും, പട്ടയ വിതരണം കൊടിക്കുന്നിൽ സുരേഷ് എം.പിയും നിർവഹിക്കും.