മാന്നാർ: ബി.ജെ.പി ചെന്നിത്തല പടിഞ്ഞാറൻ മേഖലയുടെ തിരഞ്ഞെടുപ്പ് കമ്മി​റ്റി ഓഫീസ് ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മനീഷ് കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ, മണ്ഡലം വൈസ് പ്രസിഡന്റ് സതീഷ് കൃഷ്ണൻ, സംസ്ഥാന സമിതി അംഗം ജി.ജയദേവ്, ഹരികുമാർ, മണ്ഡലം സെക്രട്ടറി വി.ബിനുരാജ്, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ.സേനൻ, മേഖലാ ജനറൽ സെക്രട്ടറി ഹരി മണ്ണാരേത്ത്, വൈ.പ്രസിഡന്റ് സുരേഷ് ചിത്തിര, ഗോപി, സെക്രട്ടറി സന്തോഷ്, മണ്ഡലം കമ്മി​റ്റി അംഗം പ്രദീപ്, നിഷ വിനോദ്, കർഷക മോർച്ച പ്രസിഡന്റ് സന്തോഷ് ചാല, ജന.സെക്രട്ടറി ദിനു, യുവമോർച്ച പ്രസിഡന്റ് ശംഭുരാജ്, ജന.സെക്രട്ടറി ധനീഷ് എന്നിവർ സംസാരിച്ചു.