ആലപ്പുഴ: കുറ്റവാളികൾ രക്ഷപ്പെടുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതാണ് പുതിയ ജി.എസ്.ടി നയമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.ഡി. സുഗതൻ പറഞ്ഞു. വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.എസ്.ടി ഓഫീസിന് മുന്നിൽ നടത്തിയ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി.കെ.വിജയകുമാർ, ജനറൽ സെക്രട്ടറി തോമസ് ആന്റണി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സിറിയക്ക് ജേക്കബ്, വി.എ.ഹരികുമാർ, ജലാൽ വഹാബ്, എം.സുധീർ, സിനാൻ മൂരിക്കുളം, ജേക്കബ്ബ് വള്ളിക്കാടൻ എന്നിവർ സംസാരിച്ചു.