ആലപ്പുഴ: 2016 മുതൽ നിയമിക്കപ്പെട്ട അദ്ധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കണമെന്ന് കെ. പി. എസ്. ടി .എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.ജെ.എഡ്വേഡ് ആവശ്യപ്പെട്ടു. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലാ കേന്ദ്രത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സബ് ജില്ലാ പ്രസിഡൻറ് സുഹൈൽ.ജെ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ജോൺ ബ്രിട്ടോ മുഖ്യപ്രഭാഷണം നിടത്തി. പി.യു. ഷറഫൂട്ടി, ബിനോയ് വർഗീസ്,വിനോദ് രാജൻ,ജോൺസൺ ജോസ്, യേശുദാസ് പി. പി, റെനോൾഡ് എന്നിവർ സംസാരിച്ചു.