അമ്പലപ്പുഴ: എ .എം. ആരിഫ് എം. പി യുടെ ഫണ്ടിൽ നിന്നും അനുവദിച്ച ടെമ്പോ ട്രാവലർ ആലപ്പുഴ മെഡിക്കൽ കോളേജിനു കൈമാറി. എ .എം. ആരിഫ് എം. പി വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി .വേണുഗോപാൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എം. ടി. വിജയലക്ഷ്മി, വൈസ് പ്രിൻസിപ്പൽ ഡോ. സൈറുഫിലിപ്പ്, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. എം .ജുനൈദ്, എം. എ. അഫ്സത്ത്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ആർ. വി .രാംലാൽ, ആർ .എം .ഒ ഡോ.നോനാം ചെല്ലപ്പൻ, വി .എസ്. മായാദേവി, യു .എം .കബീർ, എച്ച് .സലാം, എ. ഓമനക്കുട്ടൻ, എൽ. മായ, സുനിൽ രാജ് എന്നിവർ പങ്കെടുത്തു.