ആലപ്പുഴ: മുല്ലപ്പെരിയാർ കേസിൽ ആന്ധ്രയും ഒഡീഷയും ഉൾപ്പെടെ രണ്ട് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപ് സമൂഹങ്ങളേയും കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചതായി ഹർജിക്കാരനായ സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് അഡ്വ റസൽ ജോയി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കുന്ന പക്ഷം, ഡാം ഡീ കമ്മീഷൻ ചെയ്യാൻ കേരളത്തിന് സുപ്രീംകോടതിയുടെ നിർദേശം തേടാവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാർ വിഷയത്തിൽ സേവ് കേരള ബ്രിഗേഡിന്റെ നേതൃത്വത്തിൽ ശക്തമായ നിയമപോരാട്ടങ്ങൾ നടത്തുമെന്നും കേരളത്തിലെ മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണ ഈ വിഷയത്തിൽ തങ്ങൾക്കുണ്ടാകുമെന്നും അഡ്വ റസൽ ജോയി പറഞ്ഞു.