ആലപ്പുഴ: കേരള പുനർ നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണ് പര്യവേഷണ - മണ്ണ് സംരക്ഷണ വകുപ്പ് 41പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് മന്ത്രി വി.എസ് സുനിൽകുമാർ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.
ജില്ലയിൽ പട്ടണക്കാട് ബ്ലോക്കിലെ കൊട്ടളപ്പാടം വെള്ളക്കെട്ട് മേഖലയിലെ പരിസ്ഥിതി പുനരുദ്ധാരണ പദ്ധതി, മാവേലിക്കര ബ്ലോക്കിലെ മണപ്പുറം പുഞ്ച (പൊതുവനപറക്കാട് -കൊച്ചുതറ തോട്) പരിസ്ഥിതി പുനർജീവന പദ്ധതികളുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടക്കും. കോട്ടളപ്പാടം പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പട്ടണക്കാട് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ കൂടുന്ന യോഗത്തിൽ മന്ത്രി പി.തിലോത്തമൻ, എ.എം.ആരിഫ് എം.പി എന്നിവർ മുഖ്യാതിഥികളാകും.