ആലപ്പുഴ : കുട്ടികൾക്കായുള്ള പാർക്ക്‌ നിർമിക്കാൻ എന്ന പേരിൽ വലിയ ചുടുകാട് ശ്മശാന ഭൂമിയിൽ നടക്കുന്ന അനധികൃത കയ്യേറ്റം, സർക്കാർ തടയാത്ത പക്ഷം പ്രക്ഷോഭം ആരംഭിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടന സെക്രട്ടറി വി സുശികുമാർ പറഞ്ഞു . ജില്ലാ വൈസ് പ്രസിഡന്റ്‌ രാമചന്ദ്രൻ സ്വാമി, അമ്പലപ്പുഴ താലൂക്ക് ജനറൽ സെക്രട്ടറി ആർ സജി , ആലപ്പുഴ മുൻസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ നായർ, ജനറൽ സെക്രട്ടറി വിമൽകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.