കുട്ടനാട് : വെളിയനാട് ഗ്രാമപഞ്ചായത്തിൽ ജലജീവൻ പദ്ധതിയുടെ ഉദ്ഘാടനം ഒന്നാം വാർഡിൽ നാൽപതിന്റെ കളം വീട്ടിൽ സാവിത്രിപുരുഷോത്തമനു ആദ്യ കുടിവെള്ള കണക്ഷൻ നൽകി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് എം.പി.സജീവ് നിർവഹിച്ചു. വാർഡുമെമ്പർ ഓമന അനിൽകുമാർ, വാട്ടർ അതോറിട്ടി എ.എക്സ്.ഇ സുനിൽ കുമാർ, എൻ.ഡി ഉദയകുമാർ, ജോസ് ടി.പൂണിച്ചിറ തുടങ്ങിയവർ പങ്കെടുത്തു. ആദ്യഘട്ടം എന്ന നിലയിൽ 13 വാർഡുകളിലായി 250 കുടുംബങ്ങൾക്കാണു കണക്ഷൻ ലഭിക്കുക.