ആലപ്പുഴ : ശമ്പള പരിഷ്‌കരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പതിനാറ് ശതമാനം കുടിശിക ക്ഷാമബത്ത ഉടൻ അനുവദിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ സംസ്ഥാന വ്യാപകമായി എ.ഇ.ഒ ഓഫീസുകൾക്ക് മുന്നിൽ നടത്തിയ ധർണയുടെ ജില്ലാതല ഉദ്ഘാടനം കെ.പി.എസ്.ടി.എ.സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് സി.പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു.
സബ് ജില്ലാ പ്രസിഡന്റ് ബി.ബിജു, സെക്രട്ടറി പ്രശാന്ത് ആറാട്ടുപുഴ, സംസ്ഥാന കൗൺസിലർ എച്ച്.അബ്ദുൾ ഖാദർ കുഞ്ഞ്, വി.ആർ.ജോഷി, ആർ.രാജേഷ്‌കുമാർ, എം.ഉമ്മർകുഞ്ഞ്, എസ്.സിന്ധു, പ്രശാന്ത് എം.നമ്പൂതിരി എന്നിവർ സംസാരിച്ചു.