അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന 3 നഴ്സു മാർക്ക് ഇന്നലെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.കൊവിഡ് ഡ്യൂട്ടി കഴിഞ്ഞാൽ 3 ദിവസത്തെ ക്വാറന്റൈനുശേഷം പരിശോധന നടത്താതെയാണ് നഴ്സുമാർ ജോലിക്ക് വരുന്നത്. 6 ദിവസം കഴിഞ്ഞ് മാത്രമാണ് പരിശോധന . 3 ദിവസത്തെ ക്വാറന്റൈനു ശേഷം ഡ്യൂട്ടിക്ക് വന്ന് കൊവിഡ് ഐ.സി.യുവിൽ ജോലി ചെയ്ത നഴ്സുമാർക്കാണ് ഇന്നലെ കൊ വിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കൊവിഡ് ഡ്യുട്ടി ക്വാറന്റൈൻ 3 ദിവസമാക്കി വെട്ടിച്ചുരുക്കിയ സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് കേരള ഗവ .നഴ്സസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ഇ.ജി.ഷീബ ആവശ്യപ്പെട്ടു.