ph

കായംകുളം: മുതുകുളത്ത് അർദ്ധ രാത്രി രണ്ടുവീടുകൾ അടിച്ചു തകർത്ത കേസിൽ ചൂളത്തെരുവ് വേലശ്ശേരി മണ്ണേൽ അജി ജോൺസൺ,ചൂളത്തെരുവ് പുളിമൂട്ടിൽ ആന്റണി തോമസ് എന്നിവരെ കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

ആക്രമണത്തിന് ശേഷം അടൂരിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇവർ. മുതുകുളം ചൂളത്തെരുവ്

മരക്കാശ്ശേരിൽ ചിറയിൽ സുരേഷിന്റെയും സഞ്ജു ഭവനിൽ സഞ്ജുവിന്റെയും വീടുകളാണ് പ്രതികൾ ആക്രമിച്ചത്. കനകക്കുന്ന് ഇൻസ്‌പെക്ടർ കിരൺ, എസ്.ഐ നാസറുദ്ദീൻ,എ. എസ്. ഐ മാരായ നിസാർ, ഷാജഹാൻ, സിവിൽ പൊലീസ് ഓഫീസർ രജീന്ദ്രദാസ്, ഹോം ഗാർഡ് രാധാകൃഷ്ണൻഎന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.