a

മാവേലിക്കര : ഓട്ടോറിക്ഷ കൂട്ടായ്മയുടെയും മോട്ടോർവാഹന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മാവേലിക്കര കെ.എസ്.ആർ.ടി.സിക്ക് തെക്കുഭാഗത്തെ സ്റ്റാൻഡിലുള്ള ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണവും കോവിഡ് ബോധവകരണവും നടത്തി. ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.റ്റി.യു.സി റീജിയണൽ പ്രസിഡന്റ് അജിത്ത് തെക്കേക്കര അധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് മാവേലിക്കര രാധാകൃഷ്ണൻ, എം.വി.ഐ അനിൽകുമാർ, എ.എം.വി.ഐ ശ്യാംകുമാർ, കോമളകുമാർ, സുധാകരൻ, രഘു സൂര്യ, നാരായണൻ ഉണ്ണിത്താൻ, ബിജു കോയിക്കൽ എന്നിവർ സംസാരിച്ചു.