ആലപ്പുഴ: നഗരസഭയുടെ കാരുണ്യനഗരം പദ്ധതിയുടെ ഭാഗമായി നഗരസഭ ഓഫീസിനു മുന്നിൽ 'കാരുണ്യ പാഥേയം' (വിശപ്പിന് അന്നം) എന്ന പേരിൽ ഉച്ചഭക്ഷണം സൗജന്യമായി നൽകാൻ നടപടി ആരംഭിച്ചു.
പ്രത്യേകം സജ്ജീകരിച്ച റാക്കിൽ ഭക്ഷണം കരുതി വയ്ക്കും. നഗരത്തിലെ ഹോട്ടലുകളിൽ നിന്നും സാമൂഹിക അടുക്കളകളിൽ നിന്നുമാണ് ആവശ്യമായ ഭക്ഷണപ്പൊതികൾ എത്തിക്കുന്നത്. വരും ദിവസങ്ങളിൽ ആർക്കും കാരുണ്യ പാഥേയത്തിൽ ഭക്ഷണം സംഭാവന ചെയ്യാം. കൊവിഡ് മൂലം തൊഴിലും ജീവനോപാധികളും നഷ്ടപ്പെട്ട പാവപ്പെട്ടവരെ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് നഗരസഭ തുടക്കം കുറിച്ചത്. നഗരസഭ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ, മുനിസിപ്പൽ സെക്രട്ടറി കെ.കെ. മനോജ്, ഹെൽത്ത് ഇൻസ്‌പെക്ടർ സി. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു