അമ്പലപ്പുഴ: കരുമാടി പടഹാരം റോഡിൽ കരുമാടി ശ്രീനിലയത്തിന് മുൻവശം കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. പരിസര പറമ്പുകളും, ഇടറോഡും വെള്ളത്തിൽ മുങ്ങി മൂന്ന് ദിവസമായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വാട്ടർ അതോറിട്ടി, പൊതുമരാമത്ത് റോഡ് വിഭാഗം എന്നിവരെ അറിയിച്ചിട്ടും നടപടിയില്ലെന്നാണ് പരാതി.