മാവേലിക്കര- പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ എല്ലാ വാർഡുകളിലും സത്യാഗ്രഹ സമരം നടത്തി. വാർഡുകളിൽ നടന്ന സത്യാഗ്രഹ സമരങ്ങൾക്ക്‌ ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജൻ ചെങ്കള്ളിൽ, ജോൺ.കെ.മാത്യു, അലക്സ്‌ മാത്യു, അഡ്വ.ശ്രീജിത്ത്‌ പത്തിയൂർ, ഗീത ഗോപാലകൃഷ്ണൻ, ഡി.സി.സി അംഗം ജി.മോഹൻദാസ്, ബ്ലോക്ക്‌ ജനറൽ സെക്രട്ടറിമാരായ ബി.എൻ.ശശിരാജ്, ബെന്നി ജോർജ്, ഗോപാലകൃഷ്ണൻ, ശിവാനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.