മാവേലിക്കര: തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ 5 വർഷത്തെ വികസന പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപമായ വികസനരേഖ ആർ.രാജേഷ് എം.എൽ.എ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈല ലക്ഷ്മണൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി.വിശ്വനാഥൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ആർ.ഉണ്ണികൃഷ്ണൻ, ശ്രീലേഖ ഗിരീഷ്, ആശ സുരേഷ്, ഗ്രാമപഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി എ.കെ സിനി തുടങ്ങിയവർ പങ്കെടുത്തു.