മാവേലിക്കര: കൊവിഡ് ദുരിതം അനുഭവവിക്കുന്നവർക്കായി ഐ.എൻ.ടി.യു.സി റീജിയണൽ കമ്മറ്റിയുടേയും വള്ളിക്കാവ് സദാശിവ കാർണവർ മർത്തോമ്മ ശാന്തി ഭവന്റെയയും സംയുക്താഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ വിതരണം നടത്തി. കൊടുക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഐ.എൻ.റ്റി.യു.സി റീജിയണൽ പ്രസിഡന്റ് അജിത്ത് തെക്കേക്കര അധ്യക്ഷനായി. സദാശിവ കാരണവർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ വി.ഹരികുമാർ, ബിനു കല്ലുമല, അയ്യപ്പൻപിള്ള, രാമചന്ദ്രകുറുപ്പ്, മാർത്തമ്മാ സഭ അടൂർ ഭദ്രാസന ട്രഷറർ വർഗീസ് തരകൻ, ജോളമ്മ, ഫാ.റജി ജോൺ, ആശിഷ് കുറത്തികാട് എന്നിവർ പങ്കെടുത്തു.