ചേർത്തല : വൃക്കരോഗികളെ സാമ്പത്തിക മാനദണ്ഡങ്ങൾ നോക്കാതെ ബി.പി.എൽ കാർഡിൽ ഉൾപ്പെടുത്തുക, എല്ലാ താലൂക്ക് ആശുപത്രികളിലും കൂടുതൽ ഡയാലിസിസ് സംവിധാനങ്ങൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ സഞ്ജീവനം വൃക്കരോഗി സഹായ സമിതി ഭാരവാഹികൾ മന്ത്റി ഡോ.തോമസ് ഐസക്കുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ചു. ചർച്ചയിൽ സജ്ഞീവനം പ്രസിഡന്റ് സുബ്രഹ്മണ്യൻ മൂസത്, ജനറൽ സെക്രട്ടറി ജി.ഗോപി, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ്,ബേബി തോമസ് എന്നിവർ പങ്കെടുത്തു.