ചാരുംമൂട് : താമരക്കുളം കണ്ണനാകുഴി ഗവ.എൽ പി സ്കൂളിന് പുതുതായി നിർമ്മിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. മന്ത്രി സി.രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. മന്ത്രിമാരായ ടി.എം.തോമസ് ഐസക് , ജി.സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിൽ നടന്ന ചടങ്ങ് ആർ.രാജേഷ് എം.എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത അദ്ധ്യക്ഷയായി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താ ശശാങ്കൻ, ബ്ളോക്ക് പഞ്ചായത്തംഗം ആർ. ലീന, ജില്ലാ വിദ്യാഭ്യാസ ആഫീസർ പി.സുജാത , പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ വി.ഐ.നസിം,ബിജി സുഗതൻ , ബിന്ദു ഷംസുദീൻ, കെ.ആർ. അനിൽകുമാർ , ജി.വാസവൻ, മന്മഥൻ, സുരേഷ്,ഉഷസുരേഷ്, എസ്.എം.സി ചെയർമാൻ രാമചന്ദ്രൻ, ഹെഡ്മിസ്ട്രസ് എ.പി. റംലാ ബീവി തുടങ്ങിയവർ സംസാരിച്ചു.