മുതുകുളം :ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത്‌ ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓൺലൈനിലൂടെ നിർവഹിച്ചു . കായംകുളം എൻ.ടി.പി.സി സാമൂഹ്യ പ്രതിബദ്ധത പദ്ധതി യിൽ ഉൾപ്പെടുത്തി 50ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം പണികഴിപ്പിച്ചത് . കെട്ടിടത്തിന്റെ താക്കോൽ എൻ.ടി.പി.സി ചീഫ് ജനറൽ മാനേജർ ബി.വി.കൃഷ്ണ പഞ്ചായത്ത്‌ പ്രസിഡന്റ് എസ് .അജിതക്ക് കൈമാറി . കെ .വൈ അബ്ദുൾ റഷീദ് , കുക്കു ഉന്മേഷ്, മെഡിക്കൽ ഓഫീസർ നിഷ ,റാണി ജയൻ , ലത തുടങ്ങിയവർ പങ്കെടുത്തു .